02:24pm 26 July 2026
NEWS
പതിനാലുകാരൻ സ്കൂട്ടറുമായി പിടിയിൽ; അമ്മയ്ക്ക് 26,000 രൂപ പിഴ
25/07/2026  06:11 AM IST
nila
പതിനാലുകാരൻ സ്കൂട്ടറുമായി പിടിയിൽ; അമ്മയ്ക്ക് 26,000 രൂപ പിഴ

കടയ്ക്കൽ: 14 വയസ്സുകാരൻ സ്കൂട്ടർ ഓടിച്ചതിനെ തുടർന്ന് വാഹനത്തിന്റെ രജിസ്റ്റർ ചെയ്ത ഉടമയായ അമ്മയ്ക്ക് 26,000 രൂപ പിഴ. കടയ്ക്കൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് വൻ തുക പിഴ ശിക്ഷ വിധിച്ചത്.

2023 ഏപ്രിൽ 9-ന് ചിതറ പൊലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് കുട്ടി സ്കൂട്ടർ ഓടിച്ചെത്തിയത് ശ്രദ്ധയിൽപ്പെട്ടത്. എസ്‌ഐ മുഹസിൻ മുഹമ്മദിന്റെ നേതൃത്വത്തിൽ സിവിൽ പൊലീസ് ഉദ്യോഗസ്ഥരായ ഉബൈദും അരുണും ചേർന്ന് വാഹനം തടഞ്ഞു.

തുടർന്ന് കുട്ടിയുടെ രക്ഷിതാവിനെ സ്ഥലത്തേക്ക് വിളിച്ചുവരുത്തി നിയമനടപടികൾ സ്വീകരിച്ച് കേസ് രജിസ്റ്റർ ചെയ്തു. കേസിന്റെ വിചാരണ പൂർത്തിയായതോടെയാണ് വാഹന ഉടമയായ അമ്മയ്‌ക്കെതിരെ കോടതി 26,000 രൂപ പിഴ ശിക്ഷ വിധിച്ചത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kollam
img